Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pakistan-occupied Kashmir

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണം; സൂ​ത്ര​ധാ​ര​ന്മാ​രി​ൽ ഒ​രാ​ൾ പാ​ക് അ​ധി​നി​വേ​ശ കാ​ശ്മീ​രി​ൽ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ന്മാ​രി​ൽ ഒ​രാ​ളാ​യ ഹം​സ ബു​ർ​ഹാ​ൻ പാ​ക് അ​ധി​നി​വേ​ശ കാ​ശ്മീ​രി​ൽ അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. അ​ർ​ജു​മ​ന്ദ് ഗു​ൽ​സാ​ർ ദാ​ർ, ഡോ​ക്ട​ർ എ​ന്നീ പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​യാ​ൾ അ​ൽ ബ​ദ​ർ ഭീ​ക​ര സം​ഘ​ട​ന​യു​ടെ പ്ര​മു​ഖ ക​മാ​ൻ​ഡ​റാ​യി​രു​ന്നു.

ജ​മ്മു കാ​ശ്മീ​രി​ൽ ന​ട​ന്ന നി​ര​ന്ത​ര​മാ​യ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്തം മു​ൻ​നി​ർ​ത്തി 2022 ഏ​പ്രി​ലി​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ഇ​യാ​ളെ ഒ​രു ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2019ലെ ​പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഇ​യാ​ൾ പാ​കി​സ്ഥാ​ൻ അ​ധി​നി​വേ​ശ കാ​ശ്മീ​രി​ൽ ഒ​രു അ​ധ്യാ​പ​ക​നാ​യി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു.

ഇ​സ്ലാ​മാ​ബാ​ദി​ൽ നി​ന്നും ഏ​ക​ദേ​ശം 135 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മു​സാ​ഫ​റാ​ബാ​ദി​ലെ ഗോ​ജ്‌​ര​യി​ലു​ള്ള ഒ​രു സ്വ​കാ​ര്യ കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ലാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ബു​ർ​ഹാ​നെ വ്യാ​ഴാ​ഴ്ച രാ​വി​ലെ കോ​ള​ജി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്താ​ണ് അ​ക്ര​മി​ക​ൾ ല​ക്ഷ്യ​മി​ട്ട​ത്. വ​ള​രെ അ​ടു​ത്തേ​ക്ക് എ​ത്തി​യ അ​ക്ര​മി​ക​ൾ ഇ​യാ​ൾ​ക്ക് നേ​രെ നി​ര​വ​ധി ത​വ​ണ വെ​ടി​യു​തി​ർ​ത്തു. ത​ല​യ്ക്ക് മൂ​ന്ന് ത​വ​ണ വെ​ടി​യേ​റ്റ ബു​ർ​ഹാ​നെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും വെ​ന്‍റി​ലേ​റ്റ​റി​ലാ​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. അ​ക്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധം പോ​ലീ​സ് വീ​ണ്ടെ​ടു​ത്ത​താ​യും ദൃ​ക്‌​സാ​ക്ഷി​ക​ൾ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. 1999ൽ ​ജ​മ്മു കാ​ശ്മീ​രി​ലെ പു​ൽ​വാ​മ​യി​ലു​ള്ള ര​ത്‌​നി​പോ​ര​യി​ൽ ജ​നി​ച്ച ഹം​സ ബു​ർ​ഹാ​ൻ, നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ളോ​ടെ​യാ​ണ് പാ​കി​സ്ഥാ​നി​ലേ​ക്ക് ക​ട​ന്ന​തെ​ന്നും അ​വി​ടെ​വ​ച്ചാ​ണ് അ​ൽ ബ​ദ​ർ ഭീ​ക​ര സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Latest News

Corehub Up